കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ്: ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി അറസ്റ്റിൽ
Sep 30, 2025, 08:06 IST
വിജയ്‌യുടെ കരൂർ റാലിയിലുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്നതിനിടെയാണ് മതിയഴകനെ അന്വേഷണ സംഘം പിടികൂടിയത്
ടിവികെ ജനറൽ സെക്രട്ടറി ആനന്ദിനെയും പോലീസ് ഉടൻ പിടികൂടിയേക്കും. കേസിൽ വിജയ് നെ പ്രതിസ്ഥാനത്ത് നിർത്തി പാർട്ടി ഭാരവാഹികളെ അറസ്റ്റ് ചെയ്യുകയാണ് പോലീസ്. അതേസമയം കരൂർ സംഭവത്തിന് ശേഷം വിജയ് കടുത്ത മാനസിക സംഘർഷത്തിലാണെന്നാണ് റിപ്പോർട്ട്
വിജയ് അസുഖബാധിതനാണെന്നും രോഗം ഉടൻ ഭേദമാകട്ടെയന്നും ബിജെപി നേതാവ് അമർ പ്രസാദ് പരഞ്ഞു. പണയൂരിലെ വീട്ടിലായിരുന്ന വിജയ് ഇന്നലെ രാവിലെയോടെ പറ്റണംപാക്കത്തെ വീട്ടിലേക്ക് മാറിയിരുന്നു.