പാക്കിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് പേരെ ബി എസ് എഫ് വെടിവെച്ചു കൊന്നു

പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച അഞ്ച് പേരെ ബി എസ് എഫ് വെടിവെച്ചു കൊന്നു. പഞ്ചാബിലെ തരൻ തരൻ ജില്ലയിലെ ഇന്ത്യൻ അതിർത്തിയിലാണ് സംഭവം.
 

പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച അഞ്ച് പേരെ ബി എസ് എഫ് വെടിവെച്ചു കൊന്നു. പഞ്ചാബിലെ തരൻ തരൻ ജില്ലയിലെ ഇന്ത്യൻ അതിർത്തിയിലാണ് സംഭവം. ഇതേ തുടർന്ന് അതിർത്തിയിൽ കൂടുതൽ സുരക്ഷാഉദ്യോഗസ്ഥരെ നിയമിച്ചു. സംശയകരമായ സാഹചര്യം ഉടലെടുത്തതിനെ തുടർന്നാണ് കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചത്.

കൊല്ലപ്പെട്ടവരിൽ നിന്ന് എ കെ സീരിസിലെ തോക്കുകളും കണ്ടെടുത്തതായി ബി എസ് എഫ് പറഞ്ഞു. ഇന്നലെ രാത്രി ഡൽഹിയിൽ സ്‌ഫോടക വസ്തുക്കളുമായി ഒരു ഐഎസ് ഭീകരനെ പോലീസ് പിടികൂടിയിരുന്നു. രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് എത്തിയ ഭീകരനെയാണ് ഏറ്റുമുട്ടലിലൂടെ കീഴടക്കിയത്. ഇയാളിൽ നിന്ന് സ്‌ഫോടക വസ്തുക്കളും പിടികൂടിയിട്ടുണ്ട്. ചാവേറാക്രമണം ലക്ഷ്യമിട്ടാണ് ഭീകരൻ എത്തിയത്.