പൂനെയിൽ മലിനജലം ഒഴുകുന്ന കാനയിൽ കുട്ടി വീണു, രക്ഷിക്കാനിറങ്ങിയ അഗ്നിശമന സേനാംഗം മരിച്ചു, കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു

പൂനെയിൽ മലിനജലം ഒഴുകുന്നതിനുള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി നിർമിച്ച കുഴിയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അഗ്നിശമന സേനാംഗം മരിച്ചു. കുഴിയിൽ കുടുങ്ങിയ വിശാൽ യാദവാണ് മരിച്ചത്. പൂനെയിലെ
 

പൂനെയിൽ മലിനജലം ഒഴുകുന്നതിനുള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി നിർമിച്ച കുഴിയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അഗ്നിശമന സേനാംഗം മരിച്ചു. കുഴിയിൽ കുടുങ്ങിയ വിശാൽ യാദവാണ് മരിച്ചത്. പൂനെയിലെ ദപോഡിയിൽ ഞായറാഴ്ച വൈകിട്ടോടെയാണ് കുട്ടി കുഴിയിൽ വീണത്.

കുട്ടിയെ രക്ഷപ്പെടുത്താൻ കുഴിയിലിറങ്ങിയ രണ്ട് പേർ ഇതിൽ അകപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനിറങ്ങിയ രണ്ട് അഗ്നിശമന സേനാംഗങ്ങളും കുഴിയിൽപ്പെട്ടു. 15 അടിയോളം താഴ്ചയുള്ള കുഴിയിലാണ് ഇവർ അകപ്പെട്ടത്.

കൂടുതൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി കുഴിക്ക് സമീപത്തെ മണ്ണ് നീക്കുകയും ക്രെയിൻ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് വിശാൽ യാദവിനെയും മറ്റ് മൂന്ന് പേരെയും പുറത്തെത്തിച്ചു. എന്നാൽ വിശാൽ അപ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയും മറ്റൊരാളും കുഴിയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു