പൗരത്വ നിയമത്തിനെതിരെ കോലം വരച്ച് പ്രതിഷേധിച്ചവർ ചെന്നൈയിൽ അറസ്റ്റിൽ

പൗരത്വ നിയമത്തിനെതിരെ ചെന്നൈയിൽ കോലം വരച്ച് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു. ചെന്നൈ ബസന്ത് നഗറിലാണ് സംഭവം. നാല് സ്ത്രീകളടക്കം അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരുടെ
 

പൗരത്വ നിയമത്തിനെതിരെ ചെന്നൈയിൽ കോലം വരച്ച് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു. ചെന്നൈ ബസന്ത് നഗറിലാണ് സംഭവം. നാല് സ്ത്രീകളടക്കം അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരുടെ ഫോൺ അടക്കം പോലീസ് പിടിച്ചെടുത്തു. ഇവരെ ജാമ്യത്തിലെടുക്കാനെത്തിയ അഭിഭാഷകരെ പോലീസ് തടഞ്ഞു. മൂന്ന് അഭിഭാഷകരാണ് ജാമ്യാപേക്ഷയുമായി എത്തിയത്.