ഒഡീഷയില്‍ ചെറുവിമാനം തകര്‍ന്നുവീണു; രണ്ട് പേര്‍ മരിച്ചു

ഒഡീഷയില് ചെറുവിമാനം തകര്ന്നുവീണ് രണ്ട് പേര് മരിച്ചു. പരിശീലന പറക്കലിനിടെയാണ് രണ്ട് സീറ്റുകളുള്ള വിമാനം തകര്ന്നുവീണത്. ട്രെയിനി പൈലറ്റും പരിശീലകനുമാണ് മരിച്ചത്. ദങ്കല് ജില്ലയിലെ ബിര്സാല സര്ക്കാര്
 

ഒഡീഷയില്‍ ചെറുവിമാനം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. പരിശീലന പറക്കലിനിടെയാണ് രണ്ട് സീറ്റുകളുള്ള വിമാനം തകര്‍ന്നുവീണത്. ട്രെയിനി പൈലറ്റും പരിശീലകനുമാണ് മരിച്ചത്.

ദങ്കല്‍ ജില്ലയിലെ ബിര്‍സാല സര്‍ക്കാര്‍ വ്യോമയാന പരിശീലന കേന്ദ്രത്തിലാണ് അപകടം. വിമാനം തകര്‍ന്നുവീണ് ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.