ബീഹാറിൽ വെള്ളപ്പൊക്കം; ഗംഗ കരകവിഞ്ഞൊഴുകിയതോടെ പട്‌നയിൽ 25 മലയാളികൾ കുടുങ്ങിക്കിടക്കുന്നു

അതിശക്തമായ മഴയെ തുടർന്ന് ബീഹാറിൽ വെള്ളപ്പൊക്കം. പട്നയിൽ 25 മലയാളികൾ കുടുങ്ങിക്കിടക്കുകയാണ്. പട്ന രാജേന്ദ്ര നഗറിലാണ് ഇവർ കുടുങ്ങിയത്. ഇവർ താമസിക്കുന്ന ഫ്ളാറ്റുകളുടെ ആദ്യ നില മുങ്ങിയ
 

അതിശക്തമായ മഴയെ തുടർന്ന് ബീഹാറിൽ വെള്ളപ്പൊക്കം. പട്‌നയിൽ 25 മലയാളികൾ കുടുങ്ങിക്കിടക്കുകയാണ്. പട്‌ന രാജേന്ദ്ര നഗറിലാണ് ഇവർ കുടുങ്ങിയത്. ഇവർ താമസിക്കുന്ന ഫ്‌ളാറ്റുകളുടെ ആദ്യ നില മുങ്ങിയ നിലയിലാണ്. മേഖലയിൽ ഇതുവരെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ബീഹാറിലും ഉത്തർപ്രദേശിലും അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിലായി ലഭിക്കുന്നത്. ബീഹാറിൽ രണ്ട് ദിവസം കൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 48 ആയി.