{"vars":{"id": "89527:4990"}}

പശ്ചിമേഷ്യൻ സംഘർഷത്തിന് ശേഷം ആദ്യം; ക്രൂഡ് ഓയിലുമായി സൗദിയിൽ നിന്ന് കപ്പൽ മുംബൈയിലെത്തി
 

 

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിലുമായി എത്തിയ ലൈബീരിയൻ കപ്പൽ മുംബൈ തുറമുഖത്ത് നങ്കൂരമിട്ടു. ഇറാൻ-ഇസ്രായേൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യയിലെത്തുന്ന ആദ്യ കപ്പലാണിത്. ഷെൻലോംഗ് സുയസ്മാക് എന്ന കപ്പൽ രണ്ട് ദിവസം മുമ്പാണഅ ഹോർമൂസ് കടലിടുക്ക് കടന്നത്

അതേസമയം ഇറാഖിലെ ബസറക്ക് സമീപം എണ്ണ ടാങ്കറിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചു. ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. യുഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ

രക്ഷപ്പെട്ട ഇന്ത്യൻ നാവികരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും എംബസി അറിയിച്ചു. ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിച്ചിരുന്നു