{"vars":{"id": "89527:4990"}}

ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു, അശ്ലീല സന്ദേശമയച്ചു; സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ പരാതി

 

ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ വിദ്യാർഥിനികളുടെ പീഡന പരാതി. കോളേജിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സ്‌കോളർഷിപ് കിട്ടി പഠിക്കുന്ന പെൺകുട്ടികളാണ് പരാതി നൽകിയത്. വിദ്യാർഥികളോട് മോശം ഭാഷ പ്രയോഗിക്കുകയും ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്‌തെന്നാണ് പരാതി

ആരോപണങ്ങൾക്ക് പിന്നാലെ സ്വാമിയെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കി. കേസിൽ 32 വിദ്യാർഥികളിൽ 17 പേരുടെ മൊഴി രേഖപ്പെടുത്തി. സ്വമി വിദ്യാർഥിനികൾക്ക് അശ്ലീല സന്ദേശം അയച്ചതായും പരാതിയിൽ പറയുന്നു. കോളേജിലെ വനിതാ ഫാക്കൽറ്റിയും മറ്റ് ജീവനക്കാരും ഇതിനായി നിർബന്ധിച്ചതായും വിദ്യാർഥിനികൾ പറയുന്നു

കുറ്റകൃത്യം നടന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസ് റെയ്ഡ് നടത്തി. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. എന്നാൽ സ്വാമി ചൈതന്യാനന്ദ ഒളിവിലാണെന്നാണ് വിവരം. സ്വാമി ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നും വിദേശ നയതന്ത്ര ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നതിന് സമാനമായ നമ്പറാണ് ഇതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.