മുള്ളൻപന്നി, ഉടുമ്പ് എന്നിവയുടെ മാംസം കഴിച്ചെന്ന പരാമർശം; നടി ഛായ കദമിനെതിരെ വനംവകുപ്പ് നടപടി
                                  May 3, 2025, 10:03 IST 
                              
                              മറാഠി റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ വന്യജീവികളുടെ മാംസം കഴിച്ചെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഹിന്ദി-മറാഠി നടി ഛായ കദമിനെതിരെ വനംവകുപ്പ് നടപടി തുടങ്ങി. മുള്ളൻപന്നി, ഉടുമ്പ് എന്നിവയുടെ മാംസം കഴിച്ചിട്ടുണ്ടെന്നായിരുന്നു നടിയുടെ പരാമർശം. ചോദ്യം ചെയ്യലിന് ഹാജരാകാൻ നടിയോട് വനംവകുപ്പ് നിർദേശിച്ചിട്ടുണ്ട്. എന്നാൽ താൻ മുംബൈയിൽ ഇല്ലെന്നും നാല് ദിവസത്തിന് ശേഷം ഹാജരാകാമെന്നുമാണ് ഛായ അറിയിച്ചത്. മുംബൈ ആസ്ഥാനമായ പ്ലാന്റ് ആൻഡ് അനിമൽ വെൽഫെയർ സൊസൈറ്റിയാണ് നടിക്കെതിരെ പരാതി നൽകിയത് 1972ലെ വന്യജീവി നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. വെളിപ്പെടുത്തൽ ശരിയെങ്കിൽ വന്യജീവികളെ വേട്ടയാടിയവർക്ക് എതിരെയും നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.