ഹോം › ദേശീയം

ബംഗാളിൽ പശുവിനെ രക്ഷിക്കാൻ ശ്രമിക്കവെ ഒരു കുടുംബത്തിലെ നാല് പേർ ഷോക്കേറ്റ് മരിച്ചു

By MJ Desk · 28 Sep 2024, 12:26 PM

പശ്ചിമ ബംഗാളിലെ ജയ്പാൽഗുരി ജില്ലയിൽ ഒരു കുടുംബത്തിലെ നാല് പേർ ഷോക്കേറ്റ് മരിച്ചു. പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്. പശുവിനെ പറമ്പിൽ നിന്നും തിരികെ കൊണ്ടുവരുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് മരണം പരേഷ് ദാസ്(60), ഭാര്യ ദിപാലി, മകൻ മിഥുൻ(30), ചെറുമകൻ സുമൻ(2) എന്നിവരാണ് മരിച്ചത്. തകിമാരി എന്ന സ്ഥലത്താണ് അപകടം. വഴിയിൽ നിറയെ വെള്ളം നിറഞ്ഞിരുന്നതിനാൽ വൈദ്യുതി ലൈൻ പൊട്ടിവീണത് അറിഞ്ഞിരുന്നില്ല. വെള്ളത്തിലാണ്ടുപോയ പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മിഥുനാണ് ആദ്യം ഷോക്കേറ്റത് മിഥുന്റെ നിലവിളി കേട്ടാണ് മറ്റുള്ളവർ ഓടിയെത്തിയത്. ഇവർക്കും ഷോക്കേറ്റു. ഓടിക്കൂടിയ നാട്ടുകാർ പോലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചു. ഇവരെത്തുമ്പോഴേക്കും നാല് പേർ മരിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#four dead

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›