നാലാം ഘട്ട ലോക്ക് ഡൗണിന്റെ മാർഗനിർദേശങ്ങൾ ഇന്ന് പുറത്തുവിടും; കൂടുതൽ ഇളവുകളുണ്ടാകും

രാജ്യത്ത് ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം ഇന്ന് അവസാനിക്കും. നാലാം ഘട്ട ലോക്ക് ഡൗണിനുള്ള മാർഗനിർദേശങ്ങൾ ഇന്ന് കേന്ദ്രസർക്കാർ പുറത്തിറക്കും. ഇന്ത്യയിൽ കൊവിഡ് കേസുകൾ 90,0000ത്തിലേക്ക് എത്തുമ്പോഴാണ്
 

രാജ്യത്ത് ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം ഇന്ന് അവസാനിക്കും. നാലാം ഘട്ട ലോക്ക് ഡൗണിനുള്ള മാർഗനിർദേശങ്ങൾ ഇന്ന് കേന്ദ്രസർക്കാർ പുറത്തിറക്കും. ഇന്ത്യയിൽ കൊവിഡ് കേസുകൾ 90,0000ത്തിലേക്ക് എത്തുമ്പോഴാണ് നാലാം ഘട്ട ലോക്ക് ഡൗൺ എത്തുന്നത്.

മെയ് 31 വരെയായിരിക്കും നാലാം ഘട്ട ലോക്ക് ഡൗണിന്റെ കാലാവധി. മാർഗനിർദേശത്തിന് ആഭ്യന്തര മന്ത്രാലയം ഇന്നലെ അന്തിമ രൂപം നൽകിയിട്ടുണ്ട്. പൊതുഗതാഗതം ഭാഗികമായി പുന:സ്ഥാപിക്കാനും ഓഫീസുകളിൽ കൂടുതൽ ജീവനക്കാരെ അനുവദിക്കാനും തീരുമാനമുണ്ടായേക്കും

കുടിയേറ്റ തൊഴിലാളികളുടെ മടക്കത്തിന് ജില്ലാ ഭരണകൂടത്തിന് ഉത്തരവാദിത്വം നൽകി കർശന മാർഗനിർദേശം വന്നേക്കും. പ്രത്യേക വിമാനസർവീസുകൾ അനുവദിക്കുന്ന കാര്യത്തിൽ ആലോചന തുടങ്ങിയിട്ടുണ്ട്. മെട്രോ ഭാഗികമായി തുടങ്ങണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഷോപ്പിംഗ് മാളുകളും തീയറ്ററുകളും ആരാധനാലയങ്ങളും തുറക്കില്ല.

ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ കർശന നിയന്ത്രണം തുടരും. ഇന്നുച്ചയോടെയാകും കേന്ദ്രത്തിന്റെ നാലാം ഘട്ട ലോക്ക് ഡൗൺ മാർഗനിർദേശം പുറത്തുവരിക