{"vars":{"id": "89527:4990"}}

ഇന്ധനവില വർധന; അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

 

ന്യൂഡൽഹി: വിമാന ഇന്ധന വില വർധിച്ചതിനു പിന്നാലെ സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. പ്രതിദിനം 100 അന്താരാഷ്ട്ര സർവീസുകളാണ് 3 മാസത്തേക്ക് വെട്ടിക്കുറച്ചത്. ഡൽ‌ഹിയിൽ നിന്ന് ചിക്കാഗോ, സിംഗപ്പൂർ, ഷങ്ഹായ് എന്നിവിടങ്ങളിലേക്കുള്ള മുഴുവൻ സർവീസുകളും റദ്ദാക്കിയിട്ടപണ്ട്.

സാൻ ഫ്രാൻസിസ്കോ, പാരീസ്, ടൊരന്‍റോ എന്നീ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ കുറച്ചിട്ടുണ്ട്. ഇന്ധനവില‍യിലുള്ള വർധനവാണ് വിമാന കമ്പനികളെ പ്രതിസന്ധിയിലാക്കിയത്.

മാത്രമല്ല വിദേശ റൂട്ടുകൾ നഷ്ടത്തിലാണ് സർവീസ് നടത്തുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഭാഗമായി ആകാശ പാതകൾ അടച്ചതും ദീർഘദൂര പാതകൾ തെരഞ്ഞെടുത്ത് ചുറ്റിക്കറങ്ങി പോവേണ്ട അവസ്ഥയും വെല്ലുവിളിയായി