ജൂൺ 15ലെ ഗാൽവൻ സംഘർഷത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി ചൈന
ജൂൺ 15ന് ലഡാക്ക് അതിർത്തിയിലുണ്ടായ സംഘർഷത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി ചൈന. മോൾഡോയിൽ ഇരു രാജ്യങ്ങളും തമ്മിൽ ഈ ആഴ്ച ആദ്യം നടന്ന സൈനിക നയതന്ത്രതല ചർച്ചയിലാണ്
Sep 25, 2020, 12:05 IST
ജൂൺ 15ന് ലഡാക്ക് അതിർത്തിയിലുണ്ടായ സംഘർഷത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി ചൈന. മോൾഡോയിൽ ഇരു രാജ്യങ്ങളും തമ്മിൽ ഈ ആഴ്ച ആദ്യം നടന്ന സൈനിക നയതന്ത്രതല ചർച്ചയിലാണ് ചൈന ഇക്കാര്യം അറിയിച്ചത്.
സംഘർഷമുണ്ടായതിന് ശേഷം ചൈന ഇതാദ്യമായാണ് ഇത്രയും സൈനികർ കൊല്ലപ്പെട്ട കാര്യം സ്ഥിരീകരിക്കുന്നത്. ഗാൽവാനിലുണ്ടായ സംഘർഷത്തിൽ ഒരു കമാൻഡിംഗ് ഓഫീസർ കൊല്ലപ്പെട്ടതായി ചൈന സമ്മതിച്ചിരുന്നു.
എന്നാൽ ചൈന അവകാശപ്പെടുന്നതിനേക്കാൾ ഇരട്ടിയലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ പറയുന്നു. ചൈന അഞ്ച് പേർ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞാൽ യഥാർഥ കണക്ക് മൂന്നിരട്ടി ആയിരിക്കാമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.