യുപിയിൽ 19കാരി കൂട്ടബലാത്സംഗത്തിന് ഇരയായി; രണ്ട് പേർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ 19കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ആറു പേർ ചേർന്നാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ രണ്ടു പേരെ ബറേലി പൊലീസ് അറസ്റ്റ് ചെയ്തു. വിശാൽ പട്ടേൽ, അനൂജ്
 

ഉത്തർപ്രദേശിൽ 19കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ആറു പേർ ചേർന്നാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ രണ്ടു പേരെ ബറേലി പൊലീസ് അറസ്റ്റ് ചെയ്തു. വിശാൽ പട്ടേൽ, അനൂജ് പട്ടേൽ എന്നിവരാണ് അറസ്റ്റിലായത്.

22കാരനായ വിശാലിനെ പിടികൂടാൻ എത്തിയപ്പോൾ ഇയാൾ പൊലീസിന് നേരെ വെടിവെച്ചു. ഒളിവിൽ പോയ മറ്റു പ്രതികൾക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്. മേയ് 31നാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. ശനിയാഴ്ചയാണ് പൊലീസിൽ പരാതി നൽകിയത്.