കർണാടകയിൽ വൻ കഞ്ചാവ് വേട്ട; ഭൂമിക്കടിയിലെ അറയിൽ സൂക്ഷിച്ചത് 1350 കിലോ കഞ്ചാവ്‌

കര്ണാടകയില് വന് കഞ്ചാവ് വേട്ട. 1350 കിലോ കഞ്ചാവ് ബംഗളൂരു സിറ്റി പൊലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ആട്ടിന്കൂട്ടില് രഹസ്യഅറയില് സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തുന്നതിന്റെ
 

കര്‍ണാടകയില്‍ വന്‍ കഞ്ചാവ് വേട്ട. 1350 കിലോ കഞ്ചാവ് ബംഗളൂരു സിറ്റി പൊലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ആട്ടിന്‍കൂട്ടില്‍ രഹസ്യഅറയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തുന്നതിന്റെ വീഡിയോ പുറത്തുവന്നു.

ബംഗളൂരു പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയുമധികം കഞ്ചാവ് കണ്ടെത്തിയത്.

ആടു വളര്‍ത്തുകേന്ദ്രത്തില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഭൂമിക്കടിയില്‍ രഹസ്യ അറ തയ്യാറാക്കി ഇതിനകത്താണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു