പഞ്ചാബിൽ ഫാക്ടറിയിലുണ്ടായ വാതക ചോർച്ച; മരിച്ചവരുടെ എണ്ണം 11 ആയി
 

 

പഞ്ചാബ് ലുധിയാനയിലെ ഗിയാസ്പുരയിലെ ഫാക്ടറിയിൽ വാതകം ചോർന്ന് മരിച്ചവരുടെ എണ്ണം 11 ആയി. നിരവധി പേർ ഫാക്ടറിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്.  ഷേർപൂർ ചൗകിൽ ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. രണ്ട് ആൺകുട്ടികൾ അടക്കം ആറ് പുരുഷൻമാരും അഞ്ച് സ്ത്രീകളുമാണ് മരിച്ചത്. 


ഗോയൽ മിൽക് പ്ലാന്റിലെ ശീതീകരണിയിൽ നിന്നാണ് ഗ്യാസ് ചോർച്ച അനുഭവപ്പെട്ടത്. ഇതോടെ പ്രദേശത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഗ്യാസ് ചോർന്നതോടെ ഫാക്ടറിക്ക് 300 മീറ്റർ ചുറ്റളവിലുള്ളവർക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടു. ദേശീയദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.