14കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ വിദേശത്തുള്ള പിതാവിന് അയച്ചു കൊടുത്തു; യുവാവ് പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പെൺകുട്ടിയുടെ വിദേശത്തുള്ള പിതാവിന് അയച്ചുകൊടുത്തു. ആന്ധ്രപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം. പതിനാലുകാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ ഇവരുടെ
 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പെൺകുട്ടിയുടെ വിദേശത്തുള്ള പിതാവിന് അയച്ചുകൊടുത്തു. ആന്ധ്രപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം. പതിനാലുകാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ ഇവരുടെ ബന്ധുവായ 28കാരനെ പോലീസ് പിടികൂടി

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പോലീസ് ഇയാൾക്കെതിരെ നടപടിയെടുത്തത്. പെൺകുട്ടിയെ പ്രതി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. തുടർന്നാണ് കുട്ടിയുടെ പിതാവിന് ഇത് അയച്ചു കൊടുത്തത്.

പിതാവ് നാട്ടിലെത്തിയ ശേഷമാണ് പോലീസിൽ പരാതി നൽകിയത്. ദിവസങ്ങൾക്ക് മുമ്പാണ് അറസ്റ്റിലായ യുവാവിന്റെ വിവാഹം കഴിഞ്ഞതെന്ന് പോലീസ് പറയുന്നു