{"vars":{"id": "89527:4990"}}

സ്‌കൂൾ ഹോസ്റ്റലിലെ പെൺകുട്ടികളെ പീഡിപ്പിച്ചു; പ്രധാനാധ്യാപികയുടെ മകനായ ഡോക്ടർ അറസ്റ്റിൽ

 
തിരുച്ചിറപ്പള്ളിയിൽ സ്‌കൂൾ ഹോസ്റ്റലിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. സർക്കാർ-എയ്ഡഡ് സ്‌കൂളിന്റെ ഹോസ്റ്റലിലാണ് പെൺകുട്ടികളെ 31കാരനായ ഡോക്ടർ പീഡനത്തിന് ഇരയാക്കിയത്. പ്രതിയുടെ ഡോക്ടറുടെ അമ്മ ഇതേ സ്‌കൂളിലെ പ്രധാനാധ്യാപികയാണ് തിരുച്ചിറപ്പള്ളി ഫോർട്ട് ഓൾ വനിതാ പോലീസാണ് പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യങ്ങൾ മറച്ചുവെക്കാൻ സഹായിച്ചെന്നാരോപിച്ച് പ്രതിയുടെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പീഡനത്തിന് ഇരയായ പെൺകുട്ടികളിലൊരാൾ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് അറിയിച്ചതിനെ തുടർന്നാണ് വിവരം അറിയുന്നത്. പ്രതിയായ ഡോക്ടർ മാസങ്ങളായി കുട്ടികളെ പീഡിപ്പിച്ചിരുന്നതായാണ് വിവരം.