ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം നീട്ടിവച്ചു

ഡൽഹി: ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം നീട്ടിവച്ചതായി കേന്ദ്ര വാര്ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര് അറിയിച്ചു. രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. അടുത്ത വര്ഷം
 

ഡൽഹി: ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം നീട്ടിവച്ചതായി കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. അടുത്ത വര്‍ഷം ജനുവരി 16 മുതല്‍ 24 വരെയാകും ചലച്ചിത്രോത്സവം നടക്കുക. നവംബര്‍ 20 മുതല്‍ 28വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി ചര്‍ച്ച ചെയ്‍ത ശേഷമാണ് ചലച്ചിത്രോത്സവം മാറ്റാൻ തീരുമാനിച്ചതെന്ന് പ്രകാശ് ജാവദേകര്‍ വ്യക്തമാക്കി. രാജ്യാന്തര ചലചിത്രോത്സവത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും കൊവിഡ് പ്രോട്ടോകോളും അനുസരിച്ചാണ് നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.