ഗോഡ്‌സെയും സവർക്കറും തമ്മിലുള്ള സ്വവർഗ ലൈംഗിക ബന്ധം; ലഘുലേഖ പിൻവലിക്കണമെന്ന് എൻ സി പി

ഗാന്ധി ഘാതകനായ ഗോഡ്സെയുമായി സംഘ്പരിവാർ വീർ ചേർത്ത് വിളിക്കുന്ന സവർക്കർക്ക് സ്വവർഗ ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന സേവാദൾ ലഘു ലേഖക്കെതിരെ കോൺഗ്രസിന്റെ സഖ്യകക്ഷിയായ എൻ സി പി. ലഘുലേഖ
 

ഗാന്ധി ഘാതകനായ ഗോഡ്‌സെയുമായി സംഘ്പരിവാർ വീർ ചേർത്ത് വിളിക്കുന്ന  സവർക്കർക്ക് സ്വവർഗ ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന സേവാദൾ ലഘു ലേഖക്കെതിരെ കോൺഗ്രസിന്റെ സഖ്യകക്ഷിയായ എൻ സി പി. ലഘുലേഖ പിൻവലിക്കണമെന്ന് എൻ സി പി ആവശ്യപ്പെട്ടു

അധിക്ഷേപകരമായ ലേഖനങ്ങൾ തയ്യാറാക്കുന്നത് തെറ്റാണ്. ആശയപരമായ വിയോജിപ്പുകൾ സ്വാഭാവികമാണ്. എന്നാൽ വ്യക്തിപരമായ പരാമർശങ്ങൾ നടത്താൻ പാടില്ല. പ്രത്യേകിച്ച് ആ വ്യക്തി ജീവിച്ചിരിപ്പില്ലെങ്കിലെന്നായിരുന്നു എൻ സി പി നേതാവ് നവാവ് മാലികിന്റെ പ്രതികരണം

സേവാദൾ പരിശീലന ക്യാമ്പിലാണ് വിവാദ പരാമർശങ്ങളടങ്ങിയ ലഘുലേഖ വിതരണം ചെയ്തത്. വീർ സവർക്കർ കിതനാ വീർ എന്ന തലക്കെട്ടിലായിരുന്നു ലഘുലേഖ. ബിജെപി നേതാക്കൾ ലഘുലേഖക്കെതിരെ വിറളി പൂണ്ട് രംഗത്തുവന്നിരുന്നു.

സവർക്കറും ഗോഡ്‌സെയും തമ്മിൽ സ്വവർഗാനുരാഗം ആയിരുന്നുവെന്നും ഇരുവരും തമ്മിൽ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം നിലവിലുണ്ടായിരുന്നുവെന്നുമാണ് ലേഖനത്തിലുണ്ടായിരുന്നത്.