ഹോം › ദേശീയം

തെരഞ്ഞെടുപ്പ് ഗോദയിലെ കന്നിയങ്കത്തിൽ തന്നെ സ്വർണം; ജുലാന മണ്ഡലത്തിന്റെ താരമായി വിനേഷ് ഫോഗട്ട്

By MJ Desk · 08 Oct 2024, 03:23 PM

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിന് ഇറങ്ങിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ജയം. 6140 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിനേഷ് ഫോഗട്ട് ജയിച്ചത്. ജുലാന മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായാണ് വിനേഷ് മത്സരിച്ചത്. ബിജെപി സ്ഥാനാർഥി ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയെയാണ് ഫോഗട്ട് പരാജയപ്പെടുത്തിയത്. പാരീസ് ഒളിമ്പിക്‌സിൽ ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിനെ ഭാരക്കൂടുതലിനെ തുടർന്ന് അയോഗ്യയാക്കിയിരുന്നു. പിന്നാലെ ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വിനേഷ് ഫോഗട്ട് കോൺഗ്രസിൽ അംഗത്വമെടുത്തിരുന്നു. വിനേഷിനൊപ്പം കോൺഗ്രസിൽ ചേർന്ന മറ്റൊരു ഗുസ്തി താരം ബജ്‌റംഗ് പുനിയയെ കിസാൻ കോൺഗ്രസിന്റെ ദേശീയ വർക്കിംഗ് പ്രസിഡന്റായും നിയമിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#vinesh phogat

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›