ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം; മമതക്ക് പിന്തുണ അറിയിച്ച് ഗൂർഖ ജൻമുക്തി മോർച്ച

അടുത്ത വർഷം ബംഗാളിൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമുൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ഗൂർഖ ജൻമുക്തി മോർച്ച (ബിമർ ഗുരുങ് വിഭാഗം).
 

അടുത്ത വർഷം ബംഗാളിൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമുൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ഗൂർഖ ജൻമുക്തി മോർച്ച (ബിമർ ഗുരുങ് വിഭാഗം).

ബിജെപിയെ തോൽപ്പിക്കുകയാണ് ലക്ഷ്യം. അവർ ഞങ്ങളെ ചതിക്കുകയായിരുന്നു. നൽകിയ വാഗ്ദാനങ്ങൽ പാലിച്ചില്ല. പൊള്ളയായ വാഗ്ദാനങ്ങളാണ് ബിജെപി നൽകുന്നതെന്നും പാർട്ടി നേതാവ് രോഹൻ ഗിരി ആരോപിച്ചു

വടക്കൻ ബംഗാളിൽ ഞങ്ങൾ മമതയെ പിന്തുണക്കും. വാഗ്ദാനങ്ങൾ പാലിക്കുന്നതിനാൽ തന്നെ അവർ മൂന്നാം തവണ മുഖ്യമന്ത്രിയായി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഗിരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.