ഹോം › ദേശീയം

ആദിവാസി സ്കൂളുകളെ സർക്കാരുകൾ അവഗണിക്കുന്നു; പുതിയ ക‍്യാംപെയിനുമായി സിജെപി

By Metro Desk · 16 Sep 2026, 07:02 PM

മുംബൈ: ആദിവാസി മേഖലകളിലെ വിദ‍്യാർഥികൾ നേരിടുന്ന പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പുതിയ ക‍്യാംപെയിനുമായി കോക്‌റോച്ച് ജനതാ പാർട്ടി. ‘ആദിവാസി സ്കൂൾ തിക് കരോ’ എന്ന് പേര് നൽകിയിരിക്കുന്ന ക‍്യാംപെയിൻ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ നിന്നും സെപ്റ്റംബർ 17 മുതൽ ആരംഭിക്കുമെന്ന് സിജെപി നേതാവ് അഭിജിത് ദിപ്കെ അറിയിച്ചു.

തുടർച്ചയായി അധികാരത്തിലെത്തിയ സർക്കാരുകൾ ആദിവാസി സ്കൂളുകളെ അവഗണിച്ചുവെന്നും സ്കൂളുകളിലെ അടിസ്ഥാന സൗകര‍്യങ്ങൾ വിലയിരുത്തുന്നതിന് സിജെപി പ്രവർത്തകർ സ്കൂൾ സന്ദർശിക്കുമെന്നും അഭിജീത് ദിപ്കെ വാർത്താസമ്മേളമനത്തിൽ പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ മഹാരാഷ്ട്രയിൽ 590ലധികം ആദിവാസി വിദ‍്യാർഥികൾ മരണപ്പെട്ടെന്നും പാമ്പുകടിയേറ്റ സംഭവങ്ങൾ ഉൾപ്പടെയുള്ള കാരണങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും അഭിജീത് ദിപ്കെ പറഞ്ഞു. മരണപ്പെട്ട വിദ‍്യാർഥികളുടെ കുടുംബങ്ങൾക്ക് പലപ്പോഴും നഷ്ടപരിഹാരം ലഭിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›