മലയാളത്തിൽ സംസാരിക്കരുതെന്ന സർക്കുലർ പിൻവലിച്ച് ഡൽഹി ജി ബി പന്ത് ആശുപത്രി

നഴ്സിംഗ് ഓഫീസർമാർ മലയാളത്തിൽ സംസാരിക്കരുതെന്ന വിവാദ സർക്കുലർ ഡൽഹി ജിബി പന്ത് ആശുപത്രി അധികൃതർ പിൻവലിച്ചു. സർക്കുലറിനെതിരെ വ്യാപക വിമർശനമുയർന്ന സാഹചര്യത്തിലാണ് നടപടി. തങ്ങളുടെ അറിവോടെയല്ല സർക്കുലർ
 

നഴ്‌സിംഗ് ഓഫീസർമാർ മലയാളത്തിൽ സംസാരിക്കരുതെന്ന വിവാദ സർക്കുലർ ഡൽഹി ജിബി പന്ത് ആശുപത്രി അധികൃതർ പിൻവലിച്ചു. സർക്കുലറിനെതിരെ വ്യാപക വിമർശനമുയർന്ന സാഹചര്യത്തിലാണ് നടപടി.

തങ്ങളുടെ അറിവോടെയല്ല സർക്കുലർ പുറപ്പെടുവിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. നിരവധി മലയാളി നഴ്‌സുമാരാണ് ആശുപത്രിയിൽ ജോലി ചെയ്യുന്നത്. ഇവർ മലയാളത്തിൽ തന്നെ പരസ്പരം ആശയവിനിമയം നടത്തുന്നതും. ഇതേ കുറിച്ച് പരാതി ലഭിച്ചുവെന്ന് ചുണ്ടിക്കാട്ടിയാണ് നഴ്‌സിംഗ് സൂപ്രണ്ട് സർക്കുലർ ഇറക്കിയത്.

ഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിക്കണമെന്നും മലയാളത്തിൽ സംസാരിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെതിരെ നഴ്‌സുമാർ പ്രതിഷേധിക്കുകയും രാഹുൽ ഗാന്ധി അടക്കമുള്ളവർ പിന്തുണയുമായി രംഗത്തുവരികയും ചെയ്തു. പിന്നാലെയാണ് സർക്കുലർ പിൻവലിച്ചത്.