ഇങ്ങനെയാണെങ്കിൽ അടുത്ത 50 വർഷവും കോൺഗ്രസ് ഇതേ പോലെ ഇരിക്കേണ്ടി വരും: തുറന്നടിച്ച് ഗുലാം നബി ആസാദ്

കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം ആവർത്തിച്ച് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. അടുത്ത 50 വർഷവും ഇങ്ങനെ പ്രതിപക്ഷത്ത് തന്നെ ഇരിക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നതെങ്കിൽ
 

കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം ആവർത്തിച്ച് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. അടുത്ത 50 വർഷവും ഇങ്ങനെ പ്രതിപക്ഷത്ത് തന്നെ ഇരിക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നതെങ്കിൽ തെരഞ്ഞെടുപ്പ് വേണ്ടെന്നും ഗുലാം നബി ആസാദ് പറഞ്ഞു

തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഗുലാം നബി ആസാദ് ഇക്കാര്യങ്ങൾ പറയുന്നു. സംഘടനാ തെരഞ്ഞെടുപ്പ് 15 വർഷം മുമ്പ് തന്നെ നടക്കേണ്ടതായിരുന്നു. കുറച്ച് ദശകങ്ങളായി പാർട്ടിയിൽ തെരഞ്ഞെടുക്കപ്പെട്ട നേതൃസംവിധാനമില്ല. ഇതിൽ നിന്നൊക്കെ മാറ്റം ആവശ്യമാണ്.

തെരഞ്ഞെടുപ്പുകളിൽ പാർട്ടി തോറ്റു കൊണ്ടിരിക്കുകയാണ്. മാറ്റം വരാൻ പാർട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിന് സംഘടനാ തെരഞ്ഞെടുപ്പാണ് ഒരു വഴി. തോൽവി ഭയന്നാണ് പ്രവർത്തക സമിതിയിലെ ചിലർ തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ ശ്രമിക്കുന്നത്. നാമനിർദേശത്തിലൂടെ പ്രവർത്തക സമിതി അംഗങ്ങളായവർ ആണവർ. അങ്ങനെ തന്നെ തുടരണമെന്നുമാണ് അവരുടെ ആഗ്രഹമെന്നും ഗുലാം നബി ആസാദ് തുറന്നടിച്ചു. നേരത്തെ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ച 23 നേതാക്കളിൽ ഒരാളാണ് ഗുലാം നബി ആസാദ്.