കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഗുരുഗ്രാമിൽ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹരിയാനയിലെ ഗുരുഗ്രാമിൽ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. പുനലൂർ സ്വദേശി ബിസ്മി സ്കറിയയാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ താമസിക്കുന്ന ഹോസ്റ്റലിലെ
 

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹരിയാനയിലെ ഗുരുഗ്രാമിൽ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു. പുനലൂർ സ്വദേശി ബിസ്മി സ്‌കറിയയാണ് മരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ താമസിക്കുന്ന ഹോസ്റ്റലിലെ മുറിയിൽ കയറി ബിസ്മി തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരെ അതീവ ഗുരുതരാവസ്ഥിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ബിസ്മി ജീവൻ നിലനിർത്തിയത്. ഗുരുഗ്രാം മെദാന്ത ആശുപത്രിയിലെ നഴ്‌സായിരുന്നു.