ഹോം › ദേശീയം

ഡൽഹിയിൽ എച്ച് 1 എൻ 1 കേസുകൾ വർധിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്

By Metro Desk · 22 Aug 2026, 07:53 AM

ഡൽഹിയിൽ എച്ച് 1 എൻ 1 കേസുകൾ വർധിച്ചുവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്. സ്കൂളിൽ പോകുന്ന കുട്ടികളിൽ പനി, ചുമ, പോലുള്ള ലക്ഷണങ്ങൾ കാണാമെന്നും അവ മൂലം ബുദ്ധിമുട്ടുകയാണെന്നും എച്ച് 1 എൻ1 ആണിതെന്ന് ചിലർ പറയുന്നുവെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.

സ്ഥിതിഗതികൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ മതിയായ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് സൗരഭ് പറയുന്നത്. പൊതുജനങ്ങളിൽ അവബോധവും ആശുപത്രികളിൽ ആവശ‍്യത്തിന് മരുന്നുകളുടെ ലഭ‍്യത ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു. വലിയൊരു പകർച്ചവ‍്യാധിയാണിതെന്നും കൊറോണ പോലെ പടരുമെന്നും സൗരഭ് പറഞ്ഞു.

കുടുംബാംഗങ്ങളിൽ ഒരാൾക്ക് ബാധിച്ചാൽ എല്ലാവരും രോഗികളാകുമെന്നും സൗരഭ് കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് എച്ച്1 എൻ 1 കേസുകൾ കൂടിവരുന്ന സാഹചര‍്യത്തിൽ വെള്ളിയാഴ്ച കേന്ദ്ര ആരോഗ‍്യമന്ത്രി ജെ.പി. നദ്ദ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഡൽഹിയിൽ മാത്രമായി ഈ വർഷം 1,777 പന്നിപ്പനി കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›