ഹോം › ദേശീയം

ഹരിയാന ഫലം അംഗീകരിക്കാനാകില്ല: കോണ്‍ഗ്രസ്‌

By MJ News Desk · 08 Oct 2024, 08:43 PM

ന്യൂഡല്‍ഹി : ഹരിയാന തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാനാകുന്നതല്ലെന്നും ജനാധിപത്യ സംവിധാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ്. ബി ജെ പിക്ക് കേവല ഭൂരിപക്ഷം ലഭിച്ച തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ഗുരുതരമായ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. സംസ്ഥാനത്തെ നിരവധി മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ അലങ്കോലപ്പെട്ടിട്ടുണ്ട്. സുതാര്യമായ പ്രക്രിയയയല്ല നടന്നത്. വോട്ടിംഗ് മെഷീനിലും വോട്ടെണ്ണലിലും ക്രമക്കേടുകള്‍ വ്യക്തമായിട്ടുണ്ട്. 14 മണ്ഡലങ്ങളില്‍ ഇത്തരം ക്രമക്കേടുകള്‍ വ്യക്തമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതായിരുന്നു. ജനങ്ങളുടെ പൊതുവികാരത്തിന് എതിരായ ഫലമാണ് പുറത്തുവന്നത്. ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരും. നിയമപരമായി ഇതിനെ നേരിടും. ഉടന്‍ തന്നെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bjp#congress#hariyana

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›