ഹരിയാന കോൺഗ്രസ് മുൻ അധ്യക്ഷൻ അശോക് തൻവാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു

ഹരിയാനയിലെ മുൻ കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. കടുത്ത ആന്തരിക വൈരുദ്ധ്യങ്ങളാണ് പാർട്ടിയിലെന്ന് ആരോപിച്ചാണ് രാജ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹത്തിന്റെ രാജിയെന്നത്
 

ഹരിയാനയിലെ മുൻ കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. കടുത്ത ആന്തരിക വൈരുദ്ധ്യങ്ങളാണ് പാർട്ടിയിലെന്ന് ആരോപിച്ചാണ് രാജ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹത്തിന്റെ രാജിയെന്നത് ശ്രദ്ധേയമാാകുന്നത്.

ഏറെക്കാലത്തെ ആലോചനകൾക്ക് ശേഷമാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികളോടല്ല, പാർട്ടിയെ നശിപ്പിക്കുന്ന വ്യവസ്ഥയോടാണ് തന്റെ എതിർപ്പ്. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥി നിർണയങ്ങളിൽ വൻ ക്രമക്കേട് നടന്നതായി തൻവാർ നേരത്തെ ആരോപിച്ചിരുന്നു. സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നിൽ അദ്ദേഹം പ്രതിഷേധിക്കുകയും ചെയ്തു.