ഹോം › ദേശീയം

ഹരിയാന തെരഞ്ഞെടുപ്പ് ഫലം മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ശരദ് പവാർ

By MJ Desk · 17 Oct 2024, 03:23 PM

ഹരിയാന തെരഞ്ഞെടുപ്പിന്റെ ഫലം അടുത്ത മാസം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ. കേന്ദ്ര ഭരണ പ്രദേശം ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധ നേടുന്നതിനാൽ ജമ്മു കാശ്മീർ തെരഞ്ഞെടുപ്പ് ഫലം പ്രാധാന്യമർഹിക്കുന്നതാണ്. ഹരിയാനയെ പഠിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം ജമ്മു കാശ്മീരിനെ നോക്കുക. ഹരിയാന ഫലം മഹാരാഷ്ട്രയെ ബാധിക്കുമെന്ന് കരുതുന്നില്ല. ജമ്മു കാശ്മീരിനെ സംബന്ധിച്ചിടത്തോളം ലോകസമൂഹം അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ജമ്മു കാശ്മീരിലെ ഫലങ്ങൾ രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നും പവാർ പറഞ്ഞു 288 അംഗ നിയമസഭയിലേക്കുള്ള മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് നവംബർ 20നാണ് നടക്കുന്നത്. നവംബർ 23ന് ആണ് വോട്ടെണ്ണൽ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›