ഹരിയാനയിൽ കർഷക മാർച്ച് പോലീസ് തടഞ്ഞു; കണ്ണീർ വാതകം പ്രയോഗിച്ചു

ഡൽഹിയിലേക്ക് മാർച്ച് നടത്തിയ ഹരിയാനയിലെ കർഷകർക്ക് നേരെ പോലീസ് അതിക്രമം. റവാരി-ആൽവാർ അതിർത്തിയിലാണ് പോലീസും സമരക്കാരും ഏറ്റുമുട്ടിയത്. സമരക്കാർക്ക് നേരെ നിരവധി തവണ പോലീസ് കണ്ണീർവാതക ഷെല്ലുകൾ
 

ഡൽഹിയിലേക്ക് മാർച്ച് നടത്തിയ ഹരിയാനയിലെ കർഷകർക്ക് നേരെ പോലീസ് അതിക്രമം. റവാരി-ആൽവാർ അതിർത്തിയിലാണ് പോലീസും സമരക്കാരും ഏറ്റുമുട്ടിയത്. സമരക്കാർക്ക് നേരെ നിരവധി തവണ പോലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു

കർഷകർക്ക് നേരെ നിരവധി തവണ ഷെല്ലുകൾ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പോലീസ് വെച്ച ബാരിക്കേഡുകൾ മാറ്റി മുന്നോട്ടുപോകാൻ കർഷകർ ശ്രമിച്ചതോടെയാണ് ആക്രമണമുണ്ടായത്.