ഹാത്രാസ് സംഭവം: എസ് ഐ ടി അന്തിമ റിപ്പോർട്ട് ഇന്ന് നൽകില്ല; പത്ത് ദിവസം സമയം നീട്ടി നൽകി

ഹാത്രാസിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് സമയം നീട്ടി നൽകി. 10 ദിവസമാണ് സമയം നീട്ടി നൽകിയത്.
 

ഹാത്രാസിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് സമയം നീട്ടി നൽകി. 10 ദിവസമാണ് സമയം നീട്ടി നൽകിയത്.

ഇന്ന് റിപ്പോർട്ട് നൽകണമെന്നായിരുന്നു നേരത്തെ നൽകിയിരുന്ന നിർദേശം. എന്നാൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരമാണ് സമയം നീട്ടി നൽകിയതെന്ന് അറിയുന്നു. കേസിൽ എസ് ഐ ടി പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു

പെൺകുട്ടിയുടെ ബന്ധുക്കളെ ഉൾപ്പെടെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇവരിൽ നിന്ന് വിശദമായി മൊഴിയെടുക്കും. കേസ് സിബിഐക്ക് വിടാൻ തയ്യാറാണെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ സിബിഐ ഇതുവരെ കേസ് ഏറ്റെടുത്തിട്ടില്ല

കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്നതാണ് കുടുംബത്തിന്റെയും ആവശ്യം. അതേസമയം എസ് ഐ ടി തങ്ങളുടെ അന്വേഷണവുമായി മുന്നോട്ടു പോകുകയാണ്.