ആദ്യ മൊഴിയിൽ ബലാത്സംഗം നടന്നതായി പറഞ്ഞിട്ടില്ല; ഹാത്രാസ് കേസിൽ പുതിയ വാദവുമായി യുപി പോലീസ്

ഹാത്രാസിൽ കൂട്ടബലത്സംഗത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വാദവുമായി യുപി പോലീസ്. പെൺകുട്ടി നൽകിയ ആദ്യ മൊഴിയിൽ ബലാത്സംഗത്തെ കുറിച്ച് പരമാർശിച്ചിട്ടില്ലെന്ന് പോലീസ് അവകാശപ്പെടുന്നു. രണ്ടാമത്തെ
 

ഹാത്രാസിൽ കൂട്ടബലത്സംഗത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വാദവുമായി യുപി പോലീസ്. പെൺകുട്ടി നൽകിയ ആദ്യ മൊഴിയിൽ ബലാത്സംഗത്തെ കുറിച്ച് പരമാർശിച്ചിട്ടില്ലെന്ന് പോലീസ് അവകാശപ്പെടുന്നു. രണ്ടാമത്തെ മൊഴിയിലാണ് ബലാത്സംഗം നടന്നതായി പറയുന്നത്.

ആശുപത്രിയിൽ നിന്ന് മാറ്റാൻ രക്ഷിതാക്കൾ അനുവദിച്ചില്ലെന്നും പോലീസ് ആരോപിക്കുന്നു. കേസിൽ യുപി സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് നൽകും. കഴിഞ്ഞ ദിവസം കേസിൽ സുപ്രീം കോടതിയുടെ ഇടപെടലുണ്ടായിരുന്നു.

ഹാത്രാസ് കേസ് ഞെട്ടിച്ചുവെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പറഞ്ഞത്. പെൺകുട്ടിയുടെ കുടുംബത്തിന് എല്ലാ നിയമസഹായവും നൽകും. കുടുംബം ആവശ്യപ്പെട്ടാൽ മുതിർന്ന അഭിഭാഷകന്റെ സേവനം ഉറപ്പാക്കുമെന്നും കോടതി പറഞ്ഞിരുന്നു.