അവൾ മരിച്ചതല്ല, സർക്കാർ കൊന്നതാണ്; ഹത്രാസ് കൂട്ടബലാത്സംഗ കൊലയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി

ഉത്തര്പ്രദേശില് യുവതി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില് ഉയോഗി ആദിത്യനാഥ് സര്ക്കാരിനെതിരെ രൂക്ഷവിമര്ശനവുമായി കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഹത്രാസ് യുവതി മരിച്ചതെല്ലന്നും ദയാശൂന്യരായ സര്ക്കാര് അവളെ കൊന്നതാണെന്നും
 

ഉത്തര്‍പ്രദേശില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഉയോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഹത്രാസ് യുവതി മരിച്ചതെല്ലന്നും ദയാശൂന്യരായ സര്‍ക്കാര്‍ അവളെ കൊന്നതാണെന്നും സോണിയ ആരോപിച്ചു.കൂടാതെ ഈ വിഷയം ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടന്നുവെന്നും അവര്‍ പറഞ്ഞു. ട്വിറ്റര്‍ വീഡിയോയിലൂടെയായിരുന്നു അവരുടെ പ്രതികരണം.

ഈ പ്രശ്നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട് . ആ പെണ്‍കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ല. ഇന്നവള്‍ നമുക്കൊപ്പമില്ല ഹത്രാസിലെ നിര്‍ഭയ മരിച്ചതല്ലദയാശൂന്യരായ സര്‍ക്കാര്‍ അതിന്റെ സംവിധാഞങ്ങളും അലംഭാവംകൊണ്ടും കൊന്നതാണ് അവര്‍ ആരോപിച്ചു.

‘അവള്‍ ജീവിച്ചിരിക്കുമ്ബോള്‍, അവളെ കേട്ടില്ല, അവളെ സംരക്ഷിച്ചില്ല, മരണശേഷം അവളുടെ വീടും നിഷേധിച്ചു. അവളെ അവളുടെ കുടുംബത്തിന് കൈമാറിയില്ല, കരയുന്ന അമ്മയ്ക്ക് മകളോട് അവസാനമായി വിട പറയാനുള്ള അവസരം നല്‍കിയില്ല. ഇതൊരു വലിയ പാപമാണ്, ‘സോണിയ ഗാന്ധി ആരോപിച്ചു