{"vars":{"id": "89527:4990"}}

പാതിരാത്രി വന്ന് ഹായ് ഫ്രണ്ട്സ് എന്ന് പറയുന്നു; മോദിയെ പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ പരിഹാസവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. "പ്രധാനമന്ത്രി ഒന്നുകിൽ പാതിരാത്രിയിൽ വന്ന് 'ഹായ് ഫ്രണ്ട്സ്' എന്ന് പറയും, അല്ലെങ്കിൽ ഹിന്ദിയിലല്ലാതെ ഒന്നും മിണ്ടില്ല," എന്ന് ഖർഗെ പരിഹസിച്ചു.

​രാജ്യത്തെ പ്രധാന വിഷയങ്ങളിൽ സംസാരിക്കാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നും തനിക്ക് താല്പര്യമുള്ള രീതിയിൽ മാത്രം ജനങ്ങളെ അഭിസംബോധന ചെയ്യാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഖർഗെ കുറ്റപ്പെടുത്തി. പാർലമെന്റിലും പൊതുവേദികളിലും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ സർക്കാരും പ്രധാനമന്ത്രിയും തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.