യുപിയിൽ കനത്ത മഴയും കാറ്റും; 25 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ഉത്തർപ്രദേശിൽ കനത്ത കാറ്റിലും മഴയിലും പെട്ട് 25 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടമുണ്ടായി. മരിച്ചവരുടെ കുടുംബത്തിന് ഉത്തർപ്രദേശ് സർക്കാർ നാല്
 

ഉത്തർപ്രദേശിൽ കനത്ത കാറ്റിലും മഴയിലും പെട്ട് 25 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടമുണ്ടായി. മരിച്ചവരുടെ കുടുംബത്തിന് ഉത്തർപ്രദേശ് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു

കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കി ഉടൻ തുക കൈമാറണമെന്ന് ജില്ലാ മജിസ്‌ട്രേറ്റുകളോട് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.