ഹോം › ദേശീയം

ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷം; 24 മരണം, റെയിൽ, റോഡ് ഗതാഗതം നിലച്ചു

By MJ Desk · 02 Sep 2024, 10:22 AM

ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഇരു സംസ്ഥാനങ്ങളിലുമായി 24 പേർ ഇതിനോടകം മഴക്കെടുതിയിൽ മരിച്ചു. തെലങ്കാനയിൽ അച്ഛനും മകളും മറ്റൊരു കുടുംബത്തിലെ അമ്മയും മകളും ദമ്പതികളും അടക്കം 9 പേരും ആന്ധ്രയിൽ 15 പേരുമാണ് മരിച്ചത്. കനത്ത മഴയിൽ വിജയവാഡ നഗരം ഒറ്റപ്പെട്ടു. നഗരത്തിലേക്കുള്ള റെയിൽ, റോഡ് ഗതാഗതം പൂർണമായി നിലച്ചു. റെയിൽവേ ട്രാക്കുകളിലും റോഡുകളിലും വെള്ളം കയറി. ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് തെലങ്കാനയിലും ആന്ധ്രയിലും സ്‌കൂളുകൾക്ക് വധി പ്രഖ്യാപിച്ചു. കാർ വെള്ളപ്പാച്ചിലിൽ പെട്ട് യുവ ശാസ്ത്രജ്ഞയായ അശ്വിനി നുനാവത്(27), അച്ഛൻ മോത്തിലാൽ നുനാവത്ത് എന്നിവർ മരിച്ചു. പലേറിയിൽ ഹെലികോപ്റ്റർ മാർഗം കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയുടെ അച്ഛനും അമ്മയും മരിച്ചു. കുട്ടികളെ രക്ഷപ്പെടുത്തി വ്യോമസേന ഹെലികോപ്റ്റർ തിരികെ എത്തിയപ്പോഴേക്കും വീട് പൂർണമായും വെള്ളത്തിലേക്ക് തകർന്നുവീണിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›