ഹോം › ദേശീയം

ബംഗളൂരുവിൽ വൻ ദുരിതം വിതച്ച് കനത്ത മഴ; അഞ്ച് മരണം

By MJ Desk · 23 Oct 2024, 10:41 AM

ബംഗളൂരുവിൽ കനത്ത നാശം വിതച്ച് മഴ. ഈസ്റ്റ് ബംഗളൂരുവിലെ ഹോറമാവ് അഗാരയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണ് അഞ്ച് പേർ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടങ്ങിയ 13 പേരെ രക്ഷപ്പെടുത്തി. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അപകടസ്ഥലം സന്ദർശിച്ചു. കനത്ത മഴ തുടരുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശക്തമായ മഴയാണ് നഗരത്തിൽ അനുഭവപ്പെട്ടത്. ദേവനഹള്ളി, കോറമംഗല, സഹകർനഗർ, യെലഹങ്ക, ഹെബ്ബാൾ, എച്ച് എസ് ആർ ലേ ഔട്ട്, ബിഇഎൽ റോഡ്, വസന്തനഗർ തുടങ്ങിയ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച 105 മില്ലി മീറ്റർ മഴയാണ് ലഭിച്ചത് യെലഹങ്ക കേന്ദ്രീയ വിഹാർ അപ്പാർട്ടമെന്റ് പരിസരം മുഴുവൻ വെള്ളത്തിലായി. അപ്പാർട്ടമെന്റിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വടക്കൻ ബംഗളൂരുവിലെ പല അപ്പാർട്ട്‌മെന്റുകളിലും നിർത്തിയിട്ട വാഹനങ്ങൾ വെള്ളത്തിലായി. ബസുകളും ലോറികളും വെള്ളത്തിൽ കുടുങ്ങിപ്പോയി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bengalurur#heavy rain

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›