വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം; മരണസംഖ്യ 44 ആയി
Jun 4, 2025, 10:11 IST
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മഴക്കെടുതിയിൽ മരണസംഖ്യ 44 ആയി ഉയർന്നു. അസം, സിക്കിം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മണിപ്പൂർ ഗവർണറെയും പ്രധാനമന്ത്രി വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു മെയ് 29 മുതൽ ആരംഭിച്ച മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടങ്ങളാണ് ഈ സംസ്ഥാനങ്ങളിലുണ്ടായത്. അസമിൽ 17 പേരും അരുണാചൽപ്രദേശിൽ 12 പേരും മേഘാലയയിൽ 6 പേരും മിസോറമിൽ 5 പേരും ത്രിപുരയിൽ രണ്ടും നാഗാലാൻഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ ഓരോരുത്തരും മരിച്ചു അസമിലെ 6.33 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചു. 1506 ഗ്രാമങ്ങളിലെ 14,739 ഹെക്ടർ കൃഷിയിടങ്ങൾ നശിച്ചു. അരുണാചലിൽ ആയിരത്തിലധികം പേരെ വെള്ളപ്പൊക്കം ബാധിച്ചു. മിസോറോമിൽ 152 വീടുകൾ തകർന്നു.