പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണു; മൂന്ന് പേർ മരിച്ചു
Oct 2, 2024, 10:58 IST
മഹാരാഷ്ട്രയിലെ പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് മരണം. രണ്ട് പൈലറ്റുമാരും ഒരു എൻജിനീയറുമാണ് മരിച്ചത്. പൂനെ ജില്ലയിൽ ബവ്ധൻ കുന്നിൻപ്രദേശത്ത് ബുധനാഴ്ച 6.45 ഓടെയായിരുന്നു അപകടം. തകർന്നുവീണ ഹെലികോപ്റ്റർ കത്തിയമർന്നു പൈലറ്റുമാരായ പരംജിത്ത് സിംഗ്, ജികെ പിള്ള, എൻജിനീയർ പ്രീതം ഭരദ്വാജ് എന്നിവർക്കാണ് ജീവൻ നഷ്ടമായത്. സമീപത്തെ ഗോൾഫ് കോഴ്‌സിൽ സ്ഥിതി ചെയ്യുന്ന ഹെലിപാഡിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററാണ് തകർന്നുവീണത്. തകർന്നുവീണ ഹെലികോപ്റ്ററിന് തീപിടിക്കുന്നതും പുക ഉയരുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൂടൽമഞ്ഞാകാം അപകടത്തിലേക്ക് വഴിവെച്ചതെന്നാണ് സംശയം