ഹോം › ദേശീയം

ലൈംഗിക തൃപ്തിക്ക് ഭാര്യയുടെ അടുത്തല്ലാതെ അയാള്‍ പിന്നെ എവിടെ പോകണം

By MJ News Desk · 12 Oct 2024, 05:40 PM

അലഹബാദ്: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി കോടതിയിലെത്തിയ ഭാര്യക്ക് കണക്കിന് കൊടുത്ത് അലഹബാദ് ഹൈക്കോടതി ജഡ്ജി. ആരോപണങ്ങള്‍ അസത്യമാണെന്ന് തെളിഞ്ഞതോടെയാണ് രൂക്ഷമായ വിമര്‍ശവുമായി ഹൈക്കോടതി ജഡ്ജി രംഗത്തെത്തിയത്. സ്ത്രീധനം അടക്കമുള്ള ആരോപണം ഉന്നയിച്ചെത്തിയ സ്ത്രീയോടാണ് കോടതിയുടെ പരാമര്‍ശം. ആരോപണം കള്ളമാണെന്ന് വ്യക്തമാക്കി. സ്ത്രീധന കുറ്റം കോടതി റദ്ദാക്കി. ഇരവരും തമ്മിലുള്ള യഥാര്‍ഥ പ്രശ്‌നം സ്ത്രീധനം അല്ലെന്നും മറ്റെന്തോ ആണെന്നും കോടതി വ്യക്തമാക്കി. ഭര്‍ത്താവിന്റെ ലൈംഗിക ആസക്തി വിഷയമായി വന്നപ്പോഴാണ് ഇത്തരം ആവശ്യങ്ങള്‍ക്ക് ഭര്‍ത്താവ് എവിടെ പോകണമെന്ന് കോടതി ചോദിച്ചത്. ‘ഒരു പുരുഷന്‍ സ്വന്തം ഭാര്യയില്‍ നിന്നും തിരിച്ചും ലൈംഗികാഭിലാഷം ആവശ്യപ്പെടുകയാണെങ്കില്‍ , ധാര്‍മ്മിക പരിഷ്‌കൃത സമൂഹത്തില്‍ അവരുടെ ശാരീരിക ലൈംഗിക പ്രേരണകള്‍ തൃപ്തിപ്പെടുത്താന്‍ അവര്‍ എവിടെ പോകും?’ കോടതി ചോദിച്ചു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#alahabad#court

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›