ഹോം › ദേശീയം

സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ അനുമതിക്ക് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ

By MJ Desk · 19 Aug 2024, 06:08 PM

ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടിക്ക് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ. മൈസൂരു അർബൻ വികസന അതോറിറ്റി ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണത്തിൽ സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ തവർചന്ദ് ഗെഹ്ലോട്ട് അനുമതി നൽകിയിരുന്നു ഗവർണറുടെ അനുമതിയിൽ സിദ്ധരാമയ്യക്കെതിരെ ഓഗസ്റ്റ് 29 വരെ യാതൊരു നടപടിയും ഉണ്ടാകാൻ പാടില്ലെന്ന് വിചാരണ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മൈസൂരുവിൽ 14 പാർപ്പിട സ്ഥലങ്ങൾ അനുവദിച്ച് നൽകിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. സഹോദരൻ മല്ലികാർജുൻ വാങ്ങി പാർവതിക്ക് നൽകിയതാണ് 3.16 ഏക്കർ ഭൂമി. ഇത് അതോറിറ്റി ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ വിലയേറിയ സ്ഥലത്ത് പാർപ്പിട സ്ഥലങ്ങൾ നൽകുകയും ചെയ്‌തെന്നാണ് പരാതി

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›