നാലാം ഘട്ട ലോക്ക് ഡൗൺ: പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം

കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ നീട്ടിനൽകുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ വൈകുന്നേരം നാലരക്കാണ്
 

കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ നീട്ടിനൽകുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ വൈകുന്നേരം നാലരക്കാണ് യോഗം.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. വിവിധ വകുപ്പ് സെക്രട്ടറിമാർ നിലവിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. മെയ് 17നാണ് മൂന്നാംഘട്ട ലോക്ക് ഡൗൺ അവസാനിക്കുന്നത്.

രാജ്യത്ത് നാലാംഘട്ട ലോക്ക് ഡൗൺ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. എന്നാൽ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.