അസമിൽ ഹിമന്ദ ബിശ്വ ശർമ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന

ബിജെപി ഭരണത്തുടർച്ച നേടിയ അസമിൽ ഹിമന്ദ ബിശ്വ ശർമ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന. മുഖ്യമന്ത്രി പദത്തെ ചൊല്ലി സംസ്ഥാന ബിജെപിയിൽ കലഹം രൂക്ഷമാകുന്നതിനിടെയാണ് റിപ്പോർട്ടുകൾ. ഇന്ന് ഉച്ചയ്ക്ക് ശേഷം
 

ബിജെപി ഭരണത്തുടർച്ച നേടിയ അസമിൽ ഹിമന്ദ ബിശ്വ ശർമ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന. മുഖ്യമന്ത്രി പദത്തെ ചൊല്ലി സംസ്ഥാന ബിജെപിയിൽ കലഹം രൂക്ഷമാകുന്നതിനിടെയാണ് റിപ്പോർട്ടുകൾ. ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന എൻഡിഎ എംഎൽഎമാരുടെ യോഗത്തിൽ നിലവിലെ മുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ ഹിമന്ദ ബിശ്വ ശർമയെ മുഖ്യമന്ത്രിയായി നിർദേശിക്കുമെന്നാണ് വാർത്തകൾ

സർബാനന്ദും ഹിമന്ദയും തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കലഹം രൂക്ഷമായതിന് പിന്നാലെ ഇരുവരും ശനിയാഴ്ച ഡൽഹിയിലെത്തി കേന്ദ്ര നേതാക്കളെ കണ്ടിരുന്നു. അമിത് ഷായുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഹിമന്ദക്ക് ഒടുവിൽ നറുക്ക് വീഴുകയായിരുന്നു. 2016ൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ നേതാവാണ് ഹിമന്ദ.