ഹോം › ദേശീയം

ഹിന്ദിയെ ദേശീയ ഭാഷയായി കാണേണ്ടതില്ല, ഔദ്യോഗിക ഭാഷയായി കണ്ടാൽ മതി: ആർ ആശ്വിൻ

By MJ Desk · 10 Jan 2025, 11:03 AM

ഹിന്ദിയെ ഇന്ത്യയുടെ ദേശീയ ഭാഷയായി കാണേണ്ടതില്ലെന്നും ഔദ്യോഗിക ഭാഷയായി മാത്രം കണ്ടാൽ മതിയെന്നും ക്രിക്കറ്റ് താരം ആർ അശ്വിൻ. ചെന്നൈയിലെ ഒരു കോളേജിൽ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനിടെ വിദ്യാർഥികളോടാണ് അശ്വിൻ ഇത് പറഞ്ഞത് നിങ്ങൾക്ക് ഇംഗ്ലീഷിലോ തമിഴിലോ ചോദ്യങ്ങൾ ചോദിക്കാൻ കഴിയില്ലെങ്കിൽ ഹിന്ദിയിൽ എന്നോട് ചോദിക്കാമെന്ന് അശ്വിൻ പറഞ്ഞപ്പോൾ വിദ്യാർഥികൾ നിശബ്ദരായി. തുടർന്നാണ് അശ്വിൻ ഹിന്ദിയെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. നിങ്ങളുടെ പ്രതികരണം കാണുമ്പോൾ ഇത് പറയണമെന്ന് തോന്നുന്നു. ഹിന്ദിയെ നിങ്ങൾ ഇന്ത്യയുടെ ദേശീയഭാഷയായി കാണേണ്ടതില്ല, ഔദ്യോഗിക ഭാഷയായി കണ്ടാൽ മതി എന്നായിരുന്നു അശ്വിന്റെ വാക്കുകൾ. ഒരിക്കലും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാകണമെന്ന മോഹം തനിക്കുണ്ടായിട്ടില്ലെന്നും അശ്വിൻ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#r aswin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›