ഹോം › ദേശീയം

ഭാര്യയെ ബൈക്കിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു; ഭർത്താവ് അറസ്റ്റിൽ

By MJ Desk · 14 Aug 2024, 02:01 PM

രാജസ്ഥാനിലെ നാഗൗറിൽ ഭർത്താവ് ഭാര്യയെ മോട്ടോർ സൈക്കിളിന് പിന്നിൽ കെട്ടിയിട്ട് വലിച്ചിഴച്ചു. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതിന് പിന്നാലെ പ്രതി അറസ്റ്റിലായി. ഭാര്യ ബാർമറിലുള്ള സഹോദരിയുടെ വീട്ടിൽ പോയതിൽ പ്രകോപിതനായിട്ടാണ് ഈ ക്രൂരത കാണിച്ചത് പ്രേമ റാം മേഘ് വാൾ എന്ന യുവാവാണ് ഭാര്യയെ ബൈക്കിൽ കെട്ടിയിട്ട് വലിച്ചിഴച്ചത്. 10 മാസം മുമ്പായിരുന്നു ദമ്പതികളുടെ വിവാഹം. ഒരു മാസം മുമ്പ് ഒരു ചടങ്ങിനായി ബാർമറിലുള്ള സഹോദരിയുടെ വീട്ടിൽ പോകാൻ ഭാര്യ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഇയാൾ വിസമ്മതിച്ചു എന്നാൽ ഭാര്യ സഹോദരിയുടെ വീട്ടിലേക്ക് പോയപ്പോഴാണ് ഇയാൾ യുവതിയെ ബൈക്കിൽ കെട്ടിയിട്ട് വലിച്ചിഴച്ചത്. ഇതുകണ്ട ഗ്രാമവാസികൾ പ്രതിഷേധിച്ചപ്പോഴാണ് പ്രേമ റാം ഭാര്യയെ മോചിപ്പിച്ചത്. സംഭവത്തിൽ ഇതുവരെ യുവതി പരാതി നൽകിയിട്ടില്ല. പ്രേമ റാം ഭാര്യയെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നാണ് വിവരം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bike#rajastan#wife

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›