യുപിയില്‍ വീണ്ടും ദുരഭിമാന കൊല: പെണ്‍കുട്ടിയെയും കാമുകനെയും കൊലപ്പെടുത്തിയത് സഹോദരന്‍; തെളിവ് നശിപ്പിക്കാന്‍ ഇളയ സഹോദരനെയും കൊലപ്പെടുത്തി

ഉത്തര്പ്രദേശിലെ സംഭാലില് ദുരഭിമാന കൊലപാതകം. പെണ്കുട്ടി, കാമുകന്, പെണ്കുട്ടിയുടെ ഇളയ സഹോദരന് എന്നിവരാണ് കൊല്ലപ്പെട്ടത്. പെണ്കുട്ടിയുടെ മൂത്ത സഹോദരനും സുഹൃത്തുക്കളും ചേര്ന്നാണ് കൊലപാതക പരമ്പര നടത്തിയത്. സുഖിയ,
 

ഉത്തര്‍പ്രദേശിലെ സംഭാലില്‍ ദുരഭിമാന കൊലപാതകം. പെണ്‍കുട്ടി, കാമുകന്‍, പെണ്‍കുട്ടിയുടെ ഇളയ സഹോദരന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ മൂത്ത സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതക പരമ്പര നടത്തിയത്.

സുഖിയ, ബണ്ഡി എന്നിവരാണ് ആദ്യം കൊല്ലപ്പെട്ടത്. സുഖിയയുടെ സഹോദരന്‍ വിനീതാണ് ഇവരെ കൊലപ്പെടുത്തിയത്. സുഖിയയും ബണ്ഡിയും അടുത്തിടെ ഒളിച്ചോടിയിരുന്നു. ഇതേ തുടര്‍ന്ന് വിനീത് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഇരുവരെയും കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു

കൊലപാതകം നടത്തുമ്പോള്‍ ഇളയ സഹോദരന്‍ കുല്‍ദീപും ഒപ്പമുണ്ടായിരുന്നു. ഇളയ സഹോദരന്‍ വിവരം പുറത്തു പറയുമോയെന്ന സംശയത്തിലാണ് ദിവസങ്ങള്‍ക്ക് ശേഷം കുല്‍ദീപിനെയും കൊന്ന് കെട്ടിത്തൂക്കിയത്. അന്വേഷണത്തില്‍ വിനീതിനെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തായത്. കേസില്‍ വിനീത് അടക്കം നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തു