ഹോം › ദേശീയം

സൂറത്തിലെ സ്പായിൽ വൻ തീപിടിത്തം; സിക്കിം സ്വദേശികളായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

By MJ Desk · 08 Nov 2024, 11:37 AM

ഗുജറാത്തിലെ സൂറത്തിലെ സ്പായിൽ വൻ തീപിടിത്തം. രണ്ട് സിക്കിം സ്വദേശികളായ യുവതികൾ മരിച്ചു. സൂറത്തിലെ സിറ്റി ലൈറ്റ് റോഡിലാണ് സംഭവം. ഫോർച്യൂൺ കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന അമൃത സ്പാ ആൻഡ് സലൂണിലാണ് തീപിടിത്തമുണ്ടായത് കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു അപകടം. തീ കത്തിപ്പടർന്നതിന് പിന്നാലെ സ്പായിലെ മൂന്ന് ജീവനക്കാരികൾ ഓടി രക്ഷപ്പെട്ടു. കെട്ടിടത്തിലാകെ പുക മൂടിയതോടെ സിക്കിം സ്വദേശികളായ ബേനു ഹംഗ്മ ലിംബു(30), മനീഷ ദമാ(24) എന്നിവർക്ക് രക്ഷപ്പെടാനായില്ല ശ്വാസം മുട്ടിയാണ് ഇരുവരും മരിച്ചത്. അപകടത്തിന് പിന്നാലെ പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും ഇവർ അപ്പോഴേക്കും മരിച്ചിരുന്നു. സ്പായിലെ ബാത്ത് റൂമിൽ നിന്നാണ് യുവതികളുടെ മൃതദേഹം കണ്ടെത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#fire accident#surat spa

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›