പട്ടാപ്പകൽ നാട്ടുകാർ നോക്കിനിൽക്കെ ഭാര്യയുടെ തലയറുത്തുമാറ്റി; പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

ബീഹാറിൽ ഭാര്യയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ബക്സറിലെ ബ്രഹ്മപൂർ പോലീസ് സ്റ്റേഷന് സമീപമാണ് ദാരുണ സംഭവം നടന്നത്. അഗ്ലു യാദവ്
 

ബീഹാറിൽ ഭാര്യയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ബക്‌സറിലെ ബ്രഹ്മപൂർ പോലീസ് സ്‌റ്റേഷന് സമീപമാണ് ദാരുണ സംഭവം നടന്നത്.

അഗ്ലു യാദവ് എന്ന യുവാവാണ് കൃത്യം നടത്തിയത്. വെള്ളിയാഴ്ച രാവിലെ ഭാര്യ ചാന്ദ്‌നി ദേവി ജോലിക്ക് പോകുന്നതിനിടെ തടഞ്ഞുനിർത്തുകയും മൂർച്ചയേറിയ ആയുധമുപയോഗിച്ച് ശിരസ്സ് അറുത്തു മാറ്റുകയുമായിരുന്നു. കണ്ടുനിന്ന നാട്ടുകാർ ഇയാളെ കല്ലേറിഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ചാന്ദ്ിനി മരിച്ചുവീഴുന്നതുവരെ ഇയാൾ ആക്രമണം തുടർന്നു

യുവതി മരിച്ചെന്ന് ഉറപ്പായതോടെ അഗ്ലു യാദവ് ഓടി അടുത്തുള്ള പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. 2013ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത് ഒരു മകളുമുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഇവർ അകന്നു താമസിക്കുകയാണ്. ചാന്ദ്‌നി ദേവി അടുത്തിടെ വിവാഹമോചന ഹർജി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായാണ് ആക്രമണം