കോടതി വരാന്തയിൽ വെച്ച് ഭർത്താവ് ആസിഡ് ഒഴിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു
 

 

കോയമ്പത്തൂരിൽ കോടതി വരാന്തയിൽ വെച്ച് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരിച്ചു. മാർച്ച് 23ന് കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ വെച്ചാണ് രാമനാഥപുരം കാവേരി നഗറിൽ കവിതയുടെ(36) ദേഹത്ത് ഭർത്താവ് ശിവകുമാർ ആസിഡ് ഒഴിച്ചത്

ആക്രമണത്തിന് ശേഷം കടന്നുകളയാൻ ശ്രമിച്ച ശിവകുമാറിനെ(42) സമീപത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ചേർന്ന് പിടികൂടിയിരുന്നു. ചികിത്സക്കിടെയാണ് കവിത മരിച്ചത്. മലയാളികളായ ഇരുവരും പ്രണയിച്ച് വിവാഹം ചെയ്ത് തമിഴ്‌നാട്ടിൽ എത്തിയതാണ്. ലോറി ഡ്രൈവറാണ് ശിവകുമാർ